Share this Article
image
ജമ്മുവിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു;വീഡിയോ
വെബ് ടീം
posted on 30-05-2024
1 min read
many dead-many-injured-after-bus-falls-into-ditch-in-akhnoor

ജമ്മുവിൽ ബസ് മറിഞ്ഞ് 21 മരണം. അഖ്‌നൂര്‍ ജില്ലയില്‍ നിന്ന് രജൗരിയിലേക്ക് യാത്രക്കാരുമായി പോയ ബസ് മലയിടുക്കിലേക്ക് വീണാണ് അപകടം.നിരവധി പേര്‍ക്ക് പരിക്കേറ്റു. 150 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഉച്ചക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍പ്പെട്ട ബസിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വീഴ്ചയില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ജമ്മു അപകടത്തിന്റെ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു വീഡിയോ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories