ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ജൂണ്‍ 16നാണ് പരീക്ഷ നടന്നത്. യുപിഎസ് സിയാണ് പരീക്ഷ നടത്തിയത്. പരീക്ഷയില്‍ പങ്കെടുത്ത പരീക്ഷാര്‍ഥികള്‍ക്ക് യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in. ല്‍ കയറി സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
പ്രിലിമിനറി പരീക്ഷയ്ക്ക് മൊത്തം 400 മാര്‍ക്ക് ആണ് ഉള്ളത്. ജനറല്‍ സ്റ്റഡീസ് പേപ്പര്‍ 1, പേപ്പര്‍ 2 എന്നിങ്ങനെ രണ്ടു ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തുന്നത്. ഒബ്ജക്ടീവ് ടൈപ്പ് ആണ് ചോദ്യങ്ങള്‍.പ്രിലിമിനറിയില്‍ യോഗ്യത നേടുന്നവരാണ് മെയ്ന്‍ പരീക്ഷ എഴുതുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയുടെയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെയും അന്തിമ ഫലം വന്ന ശേഷം മാത്രമേ മാര്‍ക്കും കട്ട് ഓഫ് മാര്‍ക്കും ഉത്തരസൂചികയും യുപിഎസ്സിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയുള്ളൂ.