ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലെ തീപിടുത്തങ്ങളുടെ എണ്ണം 2010 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതായി കണക്കുകള്‍. ചൂടുള്ള വായുവും വരണ്ട സസ്യങ്ങളും കാരണം തീപിടിത്തം വേഗത്തില്‍ പടര്‍ന്നു പിടിക്കാനുളള സാധ്യതകളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എല്‍ നിനോ എന്നറിയപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ വര്‍ഷത്തെ മഴ വളരെ വൈകിയാണ് പെയ്തത്. വൈകിവന്ന മഴ വളരെ ദുര്‍ബലവുമായിരുന്നു. ഇതാണ് വലിയ വരള്‍ച്ചയ്ക്ക് കാരണമായത്. ഓഗസ്റ്റില്‍ ആമസോണില്‍ 38,266 ഹോട്ട്‌സ്‌പോട്ടുകളാണ് ഉപഗ്രഹങ്ങള്‍ കണ്ടെത്തിയത്.
2010-ന് ശേഷം ഏറ്റവും വലിയ അഗ്നിബാധയാണ് ഉണ്ടായിരിക്കുന്നതെന്നാണ് ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസര്‍ച്ചിന്റെ ഡാറ്റകള്‍ പറയുന്നത്. ഈ മേഖലയിലെ തീപിടുത്ത ഹോട്ട്സ്പോട്ടുകള്‍ കഴിഞ്ഞ മാസം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന കണക്കുകളില്‍ എത്തിയതോടെയാണ് ഓഗസ്റ്റിലെ ഡാറ്റ 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കിലേക്ക് എത്തിയത്.
ചൂടുള്ള വായുവും വരണ്ട സസ്യജാലങ്ങളും മൂലം തീ കൂടുതല്‍ വേഗത്തില്‍ പടരാനും കൂടുതല്‍ തീവ്രമായും കൂടുതല്‍ നേരം കത്തുകയും ചെയ്യുന്നു. വനനശീകരണം മഴക്കാടുകളുടെ മഴയും ഈര്‍പ്പവും ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവും കുറയാന്‍ കാരണമായ്. കാലാവസ്ഥാ വ്യതിയാനത്തിനും എല്‍ നിനോയ്ക്കും പുറമേ, മനുഷ്യര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭൂവിനിയോഗത്തിലെ മാറ്റങ്ങളും തീ പിടുത്തം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.