തൃശ്ശൂര്‍ ആളൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ആളൂര്‍ അരിക്കാടന്‍ ബാബുവിന്റെ മകള്‍ 24 വയസ്സുള്ള ഐശ്വര്യ ബാബു ആണ് മരിച്ചത്.ആളൂര്‍ മേല്‍പ്പാലത്തിനു സമീപമായിരുന്നു അപകടം. ബി എഡ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ഐശ്വര്യ.
മാള ഭാഗത്തു നിന്നും ആളൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെ കെ.എസ്.ആര്‍.ടി.സി ബസ്സും സ്‌കൂട്ടറും ഇടിക്കുകയായിരുന്നു.പുറകിലിരുന്ന ഐശ്വര്യ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു . ഇടിയുടെ ആഘാതത്താല്‍ മറുവശത്തേക്ക് വീണ അമ്മയ്ക്കും പരിക്കുകളുണ്ട്. ഇവര്‍ ആളൂര്‍ സ്‌കൂളിലെ അധ്യാപികയാണ്.ആളൂര്‍ പോലീസ് സംഭവ സ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഐശ്വര്യയുടെ സഹോദരന്‍ ആന്റണി നാലാം ക്ലാസില്‍ വിദ്യാര്‍ത്ഥിയാണ്.