Share this Article
രാജ്യത്താദ്യമായി കോഴിക്കോട് യുനെസ്‌കോയുടെ സാഹിത്യ നഗരം പദവിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
For the first time in the country, Kozhikode has been given the status of UNESCO City of Literature; Official announcement today

ഇന്ത്യയില്‍ ആദ്യമായി കോഴിക്കോട് നഗരം യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. മന്ത്രി എം ബി രാജേഷ് ആണ് പ്രഖ്യാപനം നടത്തുക. കോഴിക്കോട് കോര്‍പ്പറേഷന്റെ വജ്ര ജൂബിലി പുരസ്‌കാരം ചടങ്ങില്‍ വച്ച് ജ്ഞാനപീഠ ജേതാവ് എംടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും. സാഹിത്യ മേഖലയുടെ ഉന്നമനത്തിനായി രണ്ടുവര്‍ഷം വീതം നീളുന്ന നാല് ഘട്ട പദ്ധതി പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് നടപ്പാക്കുമെന്ന് മേയര്‍ ഡോ.എം.ബീന ഫിലിപ്പ് പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories