ബെംഗളൂരു നഗരത്തില്‍ 10 വയസ്സുകാരനിൽ നിന്ന് തനിക്ക് നേരിട്ട ലൈംഗികാതിക്രമം വിവരിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍. ബിടിഎം ലേഔട്ടിലൂടെ വിഡിയോ എടുത്ത് നടന്ന് നീങ്ങുന്നതിനിടെ സൈക്കിളിലെത്തിയ ആണ്‍കുട്ടി തന്നെ അനുകരിച്ച് കളിയാക്കി, പിന്നാലെ മാറിടത്തില്‍ കയറിപ്പിടിച്ച ശേഷം പാഞ്ഞുപോയി. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാനാവാതെ തരിച്ചു നിന്നുവെന്ന് യുവതി വിഡിയോയില്‍ വിവരിക്കുന്നു
ബെംഗളൂരു നഗരത്തില്‍ പോലും ഇതാണ് അവസ്ഥയെങ്കില്‍ സ്ത്രീകള്‍ എങ്ങനെ പുറത്തിറങ്ങി നടക്കുമെന്ന് അവര്‍ ചോദിക്കുന്നു. ആണ്‍കുട്ടി കടന്നു പിടിച്ചതിന്‍റെ അടയാളങ്ങള്‍ താന്‍ ധരിച്ച ടോപ്പിലുള്ളതും അവര്‍ വിഡിയോയില്‍ കാണിക്കുന്നുണ്ട്. സൈക്കിളില്‍ കടന്നു കളഞ്ഞ ആണ്‍കുട്ടിയെ തിരയാന്‍ അവിടെ ഉണ്ടായിരുന്നവര്‍ തന്നെ സഹായിച്ചതായും യുവതി പറയുന്നു.പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.