എഴുത്തുകാരന്‍ നജീം കോയയുടെ റൂമില്‍ നടത്തിയ എക്സൈസ് റെയ്ഡ് ഗൂഢാലോചനയുടെ ഭാഗം എന്ന് ഫെഫ്ക. സംഭവത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്ന് ബി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം സിനിമ സെറ്റുകളില്‍ ഷാഡോ പൊലീസിനെ നിയോഗിക്കും എന്ന പൊലീസ് തീരുമാനം അപ്രായോഗികമെന്നും തീരുമാനത്തോട് വിയോചിക്കുന്നതായും ഉണ്ണികൃഷ്ണന്‍ പറഞ്ഞു