Share this Article
image
സ്ത്രീകൾക്ക് നിർഭയമായി ജോലി ചെയ്യാൻ കഴിയണം, ജനങ്ങളുടെ ആരാധന ധാര്‍മിക മൂല്യമായി തിരിച്ചു നല്‍കാന്‍ താരങ്ങള്‍ക്ക് കടമയുണ്ട്, സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി
വെബ് ടീം
posted on 31-08-2024
1 min read
cm pinarayi vijayan says about film industry

തിരുവനന്തപുരം: സിനിമയിലും സിനിമാരംഗത്തും സ്ത്രീകള്‍ക്ക് നിര്‍ഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ആരാധന ധാര്‍മിക മൂല്യമായി തിരിച്ചു നല്‍കാന്‍ താരങ്ങള്‍ക്ക് കടമയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാര വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലിനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്. സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മനസ്സുകളെ മലിനമാക്കുന്ന പ്രവര്‍ത്തികള്‍ സിനിമാരംഗത്ത് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആരാധന ധാര്‍മിക മുല്യമായി തിരിച്ചു നല്‍കാന്‍ താരങ്ങള്‍ക്ക് കടമയുണ്ട്. കലാകാരികളുടെ മുന്നില്‍ ഉപാധികള്‍ ഉണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന് മുഖമന്ത്രി സമ്മാനിച്ചു. നിശാഗന്ധിയില്‍ നടന്ന 'ശ്രീമോഹനം' പരിപാടിയിലായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories