കലാപം തുടരുന്ന മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം ഈ മാസം 25 വരെ നീട്ടി. ഇംഫാലിലെ ന്യൂ ചിക്കോണ്‍ മേഖലയില്‍ സംഘര്‍ഷം ഉണ്ടായ സാഹചര്യത്തിലാണ് നിരോധനം നീട്ടിയത്. പ്രശ്നബാധിത മേഖലയായ ചുരാചന്ദ്പൂര്‍ ഉള്‍പ്പെടെയുള്ള മലയോരമേഖലകളിലേക്ക് അസം റൈഫിള്‍സ് അവശ്യസാധനങ്ങള്‍ എത്തിച്ചു. 2388 ക്വിന്റല്‍ അരി പ്രശ്നബാധിതമേഖലകളിലെത്തിച്ചതായി മിസോറാം മുഖ്യമന്ത്രി സോറംതങ്ക ട്വീറ്റ് ചെയ്തു. അന്‍പതിനായിരം പേര്‍ക്ക് മിസോറം അഭയം നല്‍കിയതായും സോറം വ്യക്തമാക്കി