Share this Article
ഹമാസ് നേതൃത്വത്തില്‍ ഇനി ആരാകും തലവന്‍ ?
marzuka

ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് തലവനായ യഹിസ സിന്‍വാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഹമാസ് നേതൃത്വത്തില്‍ ഇനി ആരാകും തലവനെന്ന ചോദ്യമാണ് ഉയരുന്നത്. മിതവാദികളായ മൂസ അബു മര്‍സുക്കടക്കമുള്ള പേരുകളും ഉയര്‍ന്നുവരുന്നുണ്ട്. 

സിന്‍വാറിന്റെ മുന്‍ഗാമിയ ഇസ്മായില്‍ ഹനിയയുടെ ഉപദേഷ്ടാവിയിരുന്നു അബു മര്‍സൂക്ക. ഗ്രൂപ്പ് സ്ഥാപിക്കുന്നതിന് സഹായിക്കുകയും അതിന്റെ സാമ്പത്തിക, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്താളാണ്  മര്‍സൂക്ക.

പ്രവാസത്തില്‍ കൂടുതല്‍ സമയവും ചിലവഴിച്ചെങ്കിലും, ഹമാസുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധം അദ്ദേഹത്തെ നേതൃത്വത്തിലെത്തിക്കാന്‍ സഹായിച്ചേക്കാം. ഇവര്‍ക്കുപുറമെ ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖാലിദ് അല്‍ ഹയ്യയുടെ പേരും ഉയര്‍ന്നുവരുന്നുണ്ട്.

ഖത്തറില്‍ താമസമാക്കിയിരിക്കുന്ന ഇയാള്‍ മുന്‍കാല വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഉന്നതതല ചര്‍ച്ചകളില്‍ പരിചയസമ്പന്നനായ അദ്ദേഹം ഇസ്രായേല്‍ വ്യോമാക്രമണത്തെ അതിജീവിച്ച വ്യക്തി കൂടിയാണ്.

2014ല്‍ ഇസ്രയേലുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ ഇടയായത് അല്‍ ഹയ്യയുടെ നയതന്ത്ര ബുദ്ധിയാണെന്നാണ് ലഭിക്കുന്ന വിവരം. പ്രധാനമായും ഈ നേതാക്കളെയാണ് സിന്‍വറുടെ പിന്‍ഗാമിയായി പരിഗണിക്കാനിരിക്കുന്നത്. 

ഗസ്സയില്‍ സായുധ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഓഗസ്റ്റില്‍ സിന്‍വാറിനെ രാഷ്ട്രീയ വിഭാഗം നേതാവായി തെരഞ്ഞെടുത്തത്. യഹിയ സിന്‍വാറിന്റെ ഇളയ സഹോദരന്‍ മുഹമ്മദ് സിന്‍വാറിന്റെ പേരും ഉയര്‍ന്നു വരുന്നുണ്ട്.

ഗാസയില്‍ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസമാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടന്ന ആക്രമണത്തിന്റെ സൂത്രധാരന്‍ സിന്‍വാറെണെന്നാണ് ഇസ്രായേല്‍ പറയുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories