Share this Article
ലിസമ്മ അഗസ്‌ററിന്‍ അന്തരിച്ചു

Lisamma Augustine passed away

 സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ അംഗം റിട്ട. ജില്ലാ സെഷൻസ് ജഡ്ജി ലിസമ്മ അഗസ്ററിൻ  അന്തരിച്ചു. 74 വയസ്സായിരുന്നു.  മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോളിൻെറ ഭാര്യയാണ് ലിസമ്മ.  1985ൽ കാസർഗോഡ് മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ച ഇവർ സബ് ജഡ്ജി,​ ജില്ലാ ജഡ്ജി,​മോട്ടോർ ആക്സിഡൻറ് ക്ളെയിംസ് ട്രിബൂണൽ,​ നിയമവകുപ്പിൽ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കാർഷികാദായ നികുതി വിൽപന നികുതി അപ്പലേറ്റ് ട്രിബ്യൂണലിൽ ചെയർപേഴ്സണും  ചെന്നൈയിലെ കമ്പനി ലോ ബോർഡിൽ ജുഡീഷ്യൽ അംഗവും ആയിരുന്നു.  FORGOTTEN VICTIM എന്ന പുസ്തകവും ലിസമ്മ എഴുതിയിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories