Share this Article
ഗാസയിലും ലെബനനിലും ഇസ്രയേല്‍ ആക്രമണം തുടരുന്നു
Israel  attack

ഗാസയിലും ലെബനനിലും ഇസ്രയേല്‍ ആക്രമണം തുടരുന്നു. ഗാസയില്‍ റഫ-ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പുലര്‍ച്ചെ നടന്ന ആക്രമണങ്ങളില്‍15 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. മുഖം മൂടി ധരിച്ച ഇസ്രയേല്‍ കുടിയേറ്റക്കാര്‍  വെസ്റ്റ് ബാങ്കിലെ ബയ്ത് ഫുറിക്കില്‍ പലസ്തീന്‍ കാരുടെ വീടുകളും വാഹനങ്ങളും കത്തിച്ചു.

ബയ്ത് ലാഹിയയില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ മരിച്ചവരില്‍ ഏറെയും കുട്ടികളാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ നൂറ്റിഅന്‍പതോളം ബോംബാക്രമണങ്ങള്‍ നടത്തി. ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോവാന്‍ ഇസ്രയേല്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇവിടെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം ലക്ഷ്യമിട്ടാണ് മുന്നറിയിപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories