Share this Article
സെക്ഷൻ 498(എ) ദുരുപയോഗം കൂടുന്നു; വിവാഹത്തർക്ക കേസുകളിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഭാര്യയുടെ വ്യക്തിപരമായ പക തീർക്കാനുള്ള ഉപകരണമാകരുതെന്ന് സുപ്രീംകോടതി
വെബ് ടീം
posted on 11-12-2024
1 min read
sc

ന്യൂഡൽഹി: ഭർത്താവിനും കുടുംബങ്ങൾക്കുമെതിരെ സ്ത്രീകൾ നൽകുന്ന വിവാഹ തർക്ക കേസുകൾ വ്യക്തിപരമായ പക വീട്ടലിനാവരുതെന്ന് സുപ്രീംകോടതി.ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. 498(എ) ഭർത്താവിൻ്റെയോ ബന്ധുക്കളുടെയോ ക്രൂരതയ്ക്ക് വിധേയരാകുന്നതിൽ നിന്ന് വിവാഹിതരായ സ്ത്രീകളെ സംരക്ഷിക്കുന്നു. ഈ നിയമപ്രകാരം, പ്രതിക്ക് 3 വർഷവും അതിനുമുകളിലും തടവും പിഴയും ലഭിക്കാം കോടതി വ്യക്തമാക്കി.

“അടുത്ത കാലത്തായി, രാജ്യത്തുടനീളമുള്ള വൈവാഹിക തർക്കങ്ങളിൽ ശ്രദ്ധേയമായ വർദ്ധനവുണ്ടായതിനാൽ. വിവാഹിതർക്കിടയിൽ വർദ്ധിച്ചുവരുന്ന അഭിപ്രായവ്യത്യാസവും പിരിമുറുക്കവും, അതിൻ്റെ ഫലമായി, സെക്ഷൻ 498(എ) പോലുള്ള വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. ഭർത്താവിനും കുടുംബത്തിനുമെതിരെ ഭാര്യയുടെ വ്യക്തിപരമായ പക തീർക്കാനുള്ള ഒരു ഉപകരണമായി.” കോടതി പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിൽ (ബിഎൻഎസ്) പുതിയ ശിക്ഷാ നിയമമായ സെക്ഷൻ 86 ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നു.: 

വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജിക്ക്  പിന്നാലെയാണ് യുവതി നല്‍കിയത്. വ്യക്തിപരമായ അസ്വാരസ്യങ്ങളും പകയും തീർക്കാൻ ഭാര്യ ഗൂഢലക്ഷ്യത്തോടെയാണ് കേസ് ഫയൽ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി തെലങ്കാന ഹൈക്കോടതി കേസ് തള്ളാത്തത് ഗുരുതരമായ തെറ്റാണെന്നും സുപ്രീം കോടതി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories