Share this Article
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കല്പറ്റ നാരായണനും ഹരിതാ സാവിത്രിക്കും എൻ രാജനും ഗിരീഷ് പി.സിക്കും പുരസ്‌കാരം
വെബ് ടീം
posted on 25-07-2024
1 min read
kerala-sahithya-academy-award-zin-written-by-haritha-savithri-wins-best-novel

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കല്പറ്റ നാരായണൻ്റെ തെരഞ്ഞെടുത്ത കവിതകൾ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. ഹരിതാ സാവിത്രിയുടെ സിൻ ആണ് മികച്ച നോവൽ. എൻ രാജനെഴുതിയ ഉദയ ആര്‍ട്സ് ആൻ്റ് സ്പോര്‍ട്സ് ക്ലബാണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി പാലം എഴുതിയ ഇ ഫോർ ഈഡിപ്പസ് മികച്ച നാടകമായി തെരഞ്ഞെടുത്തു.

പി പവിത്രൻ്റെ ഭൂപടം തലതിരിക്കുമ്പോൾ ആണ് മികച്ച സാഹിത്യ വിമ‍ർശനത്തിനുള്ള പുരസ്കാരം നേടിയത്. ബി രാജീവൻ്റെ ഇന്ത്യയെ വീണ്ടെടുക്കൽ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി. കെ. വേണുവിൻ്റെ ഒരന്വേഷണത്തിൻ്റെ കഥ മികച്ച ജീവചരിത്രം/ആത്മകഥാ വിഭാഗത്തിൽ പുരസ്കാരം നേടി.

ആംചോ ബസ്‌തറിലൂടെ നന്ദിനി മേനോൻ മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരം നേടി. എഎം ശ്രീധരൻ്റെ കഥാ കദികെയാണ് വിവ‍ർത്തന സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയത്. ബാലസാഹിത്യം വിഭാഗത്തിൽ ഗ്രേസി രചിച്ച പെൺകുട്ടിയും കൂട്ടരും പുരസ്കാരം നേടി. സുനീഷ് വാരനാടിൻ്റെ വാരനാടൻ കഥകളാണ് സാഹ സാഹിത്യ പുരസ്കാരം നേടിയത്.

വീശിഷ്ടാംഗത്വം 

എം ആർ രാഘവവാരിയർ, സി എൽ ജോസ്

കേരള സാഹിത്യ അക്കാദമി 2023 - 24 അവാർഡുകൾ

കവിത - കല്പറ്റ നാരായണൻ 

നോവൽ - ഹരിതാ സാവിത്രി 

ചെറുകഥ - എൻ രാജൻ 

നാടകം - ഗിരീഷ് പി സി പാലം 

സാഹിത്യ വിമർശനം - പി പവിത്രൻ 

വൈജ്ഞാനിക സാഹിത്യം - ബി രാജീവൻ 

ജീവചരിത്രം - കെ വേണു 

യാത്രാ വിവരണം - നന്ദിനി മേനോൻ 

വിവർത്തനം - എ എം ശ്രീധരൻ 

ബാലസാഹിത്യം - ഗ്രേസി 

ഹാസസാഹിത്യം - സുനീഷ് വരനാട് 

സമഗ്ര സംഭാവന പുരസ്‌കാരം

കെ വി കുമാരൻ, പ്രേമ ജയകുമാർ, പി കെ ഗോപി, ബക്കളം ദാമോദരൻ, എം രാഘവൻ, രാജൻ തിരുവോത്ത്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories