Share this Article
Flipkart ads
ട്രെയിൻ ദുരന്തത്തിനിടയിലും വർഗീയത; മുന്നറിയിപ്പുമായി പൊലീസ്
വെബ് ടീം
posted on 04-06-2023
1 min read
Odisha Police's ‘action’ warning after tweets give communal spin to train accident

രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടമായിരുന്നു ഒഡീഷയിൽ വെള്ളിയാഴ്ച രാത്രിയിൽ സംഭവിച്ചത്. 288 പേരുടെ ജീവനെടുത്ത ഈ അപകടത്തിന് പിന്നാലെ വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒഡീഷ പൊലീസ് രംഗത്ത് വന്നിട്ടുണ്ട്. അപകടത്തിൻ്റെ കാരണം അന്വേഷിച്ച് വരികയാണ്, ഇതിനിടയിൽ തെറ്റായതും ദുരുദ്ദേശ്യപരവുമായ പോസ്റ്റുകൾ സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുന്നവർക്കാണ് പൊലീസിൻ്റെ മുന്നറിയിപ്പ്. 

അപകടം നടന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് പകരം ഒരു മോസ്കിൻ്റെ ചിത്രം ചേർത്ത് വച്ചാണ് ചിലർ വർഗീയത കലർത്തിയുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. ദുരന്തം നടന്ന ദിവസം വെള്ളിയാഴ്ച ആയിരുന്നെന്നും അതിൻ്റെ ഉത്തരവാദികൾ മുസ്ലീങ്ങളാണെന്നും സൂചന നൽകിക്കൊണ്ടാണ് ചിലർ വർഗീയ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. ട്രെയിൻ അപകടത്തെ മുസ്‌ലിംകൾ നടത്തിയ ആസൂത്രിത ആക്രമണമായി അവതരിപ്പിക്കാനുള്ള പരിശ്രമവും ചിലർ നടത്തുന്നുണ്ട്.

അതേസമയം; മോസ്ക് സ്ഥിതി ചെയ്യുന്നതായി കാണിച്ചിട്ടുള്ള സ്ഥലത്ത് യഥാർത്ഥത്തിൽ  ഒരു ഇസ്‌കോൺ ക്ഷേത്രമാണ് സ്ഥിതി ചെയ്യുന്നത്. ഈ കാര്യം പല ഫാക്ട് ചെക്ക് വെബ്സൈറ്റുകളും ചൂണ്ടിക്കാണിക്കുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories