Share this Article
സംവരണ വേര്‍തിരിവ്; ഇന്ന് ഭാരത് ബന്ദ്
 Bharat Bandh

എസ്സി, എസ്ടി ഉപസംവരണത്തില്‍ സുപ്രിംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് ഇന്ന് ഭാരത് ബന്ദ് നടത്തും.


പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച് സംവരണ ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രിം കോടതി വിധിക്കെതിരെ ഭീം ആര്‍മിയും വിവിധ ദളിത്  ബഹുജന്‍ പ്രസ്ഥാനങ്ങളുമാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.

സുപ്രിം കോടതിവിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുക, സമഗ്ര ജാതി സെന്‍സസ് ദേശീയതലത്തില്‍ നടപ്പാക്കുക, വിദ്യാഭ്യാസ മേഖലയിലെ ക്രീമിലെയര്‍ നയങ്ങള്‍ റദ്ദാക്കുക, എസ്സി, എസ്ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഭാരത് ബന്ദ് നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories