Share this Article
കണ്ണൂരിൽ യുവതി കടലിൽ ചാടി മരിച്ച നിലയിൽ
വെബ് ടീം
posted on 16-06-2023
1 min read
WOMEN FOUND DIES IN  SEA AT KANNUR

കണ്ണൂർ: ബേബി ബീച്ചിനടുത്ത് യുവതി കടലിൽ ചാടി. താവക്കര  സ്വദേശി  റൂഷിതയാണ് കടലിൽ ചാടിയത്. പിന്നീട് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. യുവതി കടലിൽ ചാടിയെന്ന വിവരം അറിഞ്ഞ് കേരളാ കോസ്റ്റൽ പോലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. കണ്ണൂരിലെ ജ്വല്ലറി സ്ഥാപനത്തിലെ ജീവനക്കാരിയാണ്  റൂഷിത. വാട്‌സ്ആപ് സ്റ്റാറ്റസിൽ മരിക്കാൻ പോവുകയാണെന്ന സൂചന നൽകിയ ശേഷമാണ്  റൂഷിത കടലിൽ ചാടിയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories