കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് സുധാകരന്റെ തീരുമാനം.
രേഖകള്‍ ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കും. മോണ്‍സണുമായി തനിക്ക് ബന്ധമില്ലെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.