തിരുവനന്തപുരം: പൂരം കലക്കലിൽ മൂന്ന് തലത്തിലുള്ള അന്വേഷണം നടക്കും. ഇതിന്റെ ഉത്തരവിറങ്ങി. എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപി അന്വേഷിക്കും. അന്വേഷണ സംഘങ്ങളിൽ ആരൊക്കെ വേണമെന്നത് തീരുമാനിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി.
പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവി അന്വേഷിക്കും. മറ്റ് വകുപ്പുകളുടെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചുവോ എന്നത് ഇന്റലിജൻസ് എഡിജിപിയും അന്വേഷിക്കുംവിഷയത്തിൽ മൂന്ന് തലത്തിൽ നിന്നുള്ള അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു. പിന്നാലെ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.