ബിപോര്‍ജോയ് ചുഴലിക്കാറ്റ് നാളെ ഗുജറാത്ത് തീരം തൊട്ടേക്കും. കച്ച്, സൗരാഷ്ട്ര ജില്ലകളുടെ തീരത്ത് നിന്ന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ആളുകളെ ഒഴിപ്പിച്ചു. തീരദേശ ജില്ലകളില്‍ നിന്് 30,000 പേരെ താല്‍കാലിക അഭയകേന്ദ്രത്തിലേക്ക് മാറ്റി. പലയിടങ്ങളിലും കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. കറാച്ചി, കച്ച് തീരത്തിന് മധ്യേ കരതൊടുന്ന ചുഴലിക്കാറ്റിന് 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. 69 ട്രെയിനുകള്‍ റദ്ദാക്കി. ബീച്ചുകളും തുറമുഖങ്ങളും അടച്ചിട്ട നിലയിലാണ്.