കണ്ണൂര്‍ പാട്യത്ത് കുടുംബാംഗങ്ങളെ തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു.പത്തായക്കുന്ന് സ്വദേശി രഞ്ജിത്താണ് മരിച്ചത്. പൊള്ളലേറ്റ അനുജന്‍ രജീഷ്, ഭാര്യ സുബിന, മകന്‍ ദക്ഷന്‍ തേജ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.രജീഷും ഭാര്യയും മകനും ഭക്ഷണം കഴിച്ചിരിക്കുന്നതിനിടെ രഞ്ജിത്ത് തീ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീയിട്ട ശേഷം രഞ്ജിത്ത് തൂങ്ങി മരിക്കുകയായിരുന്നു.