Share this Article
നീറ്റ് യുജി പരീക്ഷാ ക്രമക്കേട്; പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി
Supreme Court

നീറ്റ് യുജി പരീക്ഷാ ക്രമക്കേടിലെ കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. പുതിയ നീറ്റ്-യുജി 2024 പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ തള്ളിയ സുപ്രീംകോടതിയുടെ ഓഗസ്റ്റ് 2 ലെ മുന്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിഷയത്തില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories