Share this Article
ദേശീയ ചെസ് താരം വി വി ബാലറാം അന്തരിച്ചു
VV Balaram

ദേശീയ ചെസ് താരവും സംസ്ഥാന ചെസ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗവും കണ്ണൂര്‍ ജില്ലാ ചെസ് അസോസിയേഷന്‍ സെക്രട്ടറിയും ചെസ് പരിശീലകനുമായ അന്നൂരിലെ വി.വി.ബാലറാം അന്തരിച്ചു. 68 വയസായിരുന്നു.

കണ്ണൂര്‍ പഴയങ്ങാടി വെങ്ങര സ്വദേശിയാണ്. പയ്യന്നൂരില്‍ അഞ്ച് തവണ നടന്ന ഇന്റര്‍ നാഷണല്‍ ഫിദെ ചെസ് ചാംപ്യന്‍ഷിപ്പിന്റെ ജനറല്‍ കണ്‍വീനറായിരുന്നു.

സംസ്ഥാന ചെസ് ചാംപ്യന്‍ഷിപ്പിലെ മുന്‍ നിര സ്ഥാനക്കാരനായിരുന്നു. നിരവധി തവണ ദേശീയ മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന്  വൈകീട്ട്  മൂന്നിന് കേളോത്ത് സമുദായ ശ്മശാനത്തില്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories