ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലുംതിരക്കിലുംപ്പെട്ട് നിരവധിപേര്‍ മരിച്ചു. നാല്‍പതോളം പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 27 മൃതദേഹങ്ങള്‍ ഇതുവരെ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഹാഥ്‌റസ് ജില്ലയിലെ മുഗള്‍ഗര്‍ഹി ഗ്രാമത്തില്‍ മതപരമായ ഒരു പരിപാടി നടക്കുമ്പോള്‍ തിക്കുംതിരക്കുമുണ്ടായി. 23 സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 27 മൃതദേഹങ്ങളാണ് ആശുപത്രിയില്‍ ഇതുവരെ എത്തിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ എത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഈ 27 മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ നടപടികള്‍ പുരോഗമിക്കുകയാണ്', എത്താ എസ്എസ്പി രാജേഷ് കുമാര്‍ സിങ് പറഞ്ഞു.