Share this Article
Union Budget
കെ.എം അഭിജിത്തും നജ്മിയും വിവാഹിതരായി
വെബ് ടീം
posted on 17-08-2023
1 min read
KM ABHIJITH MARRIAGE

കോഴിക്കോട്: കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്‍റും നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ കെ.എം അഭിജിത് വിവാഹിതനായി. കോഴിക്കോട് മണ്ണൂർ ശ്രീപുരിയില്‍ പന്നക്കര മാധവന്‍റെയും പ്രകാശിനിയുടെയും മകള്‍ നജ്മിയാണ് വധു. ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയന്‍സ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.

കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിൽ അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. കോളജ് കാലത്തുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. രമേശ് ചെന്നിത്തല, രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ.രാഘവൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories