പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന്റെ ഓഫീസുകളിൽ പരിശോധന. പണം ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് ലഭിക്കുന്ന വിവരം. ലൈക പ്രൊഡക്ഷൻസ് നിർമിച്ച പൊന്നിയിൻ സെൽവൻ 2 മികച്ച കളക്ഷൻ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോഴാണ് ഇ.ഡി റെയ്ഡ്.
ചിത്രത്തിന്റെ ഒന്നാം ഭാഗവും നിർമിച്ചതും ലൈക പ്രൊഡക്ഷൻസായിരുന്നു. ലോകേഷ് കനകരാജ്- കമൽ ഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ വിക്രവും ലൈകയായിരുന്നു നിർമിച്ചത് . പി.എസ് 2നെ പോലെ ഈ ചിത്രവും വൻ വിജയം നേടിയിരുന്നു.492 കോടിയാണ് പൊന്നിയിൻ സെൽവന്റെ ഒന്നാം ഭാഗം സ്വന്തമാക്കിയത്.2023 ഏപ്രിൽ 28 ന് പുറത്തു വന്ന പൊന്നിയിൻ സെൽവൻ 2ന്റെ കളക്ഷൻ 325 കോടിയാണ്. തമിഴ്നാട്ടിൽ ഈ വർഷം(2023) ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡും ഇതിനോടകം പി.എസ് 2 സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര എന്നിവരായിരുന്നുപൊന്നിയിൻ സെൽവനിലെ താരങ്ങൾ. ലൈക്ക പ്രൊഡക്ഷൻസിനോടൊപ്പം മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ചേർന്നാണ് ചിത്രം നിർമിച്ചത്.