Share this Article
ഭാര്യയുടെ മോർഫ് ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്ത്‌ ലോണ്‍ ആപ് സംഘം; അടുത്തയിടെ വിവാഹം കഴിഞ്ഞ യുവാവ് ജീവനൊടുക്കി
വെബ് ടീം
posted on 11-12-2024
1 min read
young man died

വിശാഖപട്ടണം: ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വായ്പ ആപ് ഏജന്റുമാർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ് മരിച്ചത്.

മൽസ്യബന്ധനം ആയിരുന്നു നരേന്ദ്രയുടെ ജോലി. കാലാവസ്ഥ മോശമായതിനാൽ കുറച്ചു ദിവസമായി ജോലിക്കു പോയിരുന്നില്ല. 

സാമ്പത്തിക പ്രതിസന്ധി മൂലം വായ്പ ആപ്പിൽനിന്ന് 2000 രൂപ വായ്പയെടുത്തിരുന്നു. ആഴ്ചകൾക്കുശേഷം, വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആപ് ഏജന്റുമാർ ഭീഷണി തുടങ്ങി. ഭാര്യ അഖിലയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇവർ നരേന്ദ്രയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്ക്കുകയും ചെയ്തു. വായ്പ തിരിച്ചടയ്ക്കാമെന്നു ദമ്പതികൾ അറിയിച്ചെങ്കിലും ഭീഷണി തുടരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories