51 മത് കിഫ്ബി ബോർഡ് യോഗത്തിൽ 743.37 കോടി രൂപയുടെ 32 പദ്ധതികൾക്ക് ധനാനുമതി. തിരുവനന്തപുരം ടെക്നോപാർക്കിലെ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ആറാം ഘട്ട നിർമ്മാണം ഉൾപ്പെടെ പദ്ധതിയിലുണ്ട്. ഇതുവരെ ആകെ 87,378.33 കോടി രൂപയുടെ 1147 പദ്ധതികൾക്കാണ് കിഫ്‌ബി അംഗീകാരം നൽകിയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന 59മത് കിഫ്ബി ബോർഡ് യോഗത്തിലാണ് 743.37 കോടി രൂപയുടെ പദ്ധതികൾക്ക് ധനാനുമതി നൽകിയത്. 32 പദ്ധതികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതോടെ 87,378.33 കോടി രൂപയുടെ 1147 പദ്ധതികൾക്ക് നാളിതുവരെ കിഫ്ബി അംഗീകാരം നൽകിക്കഴിഞ്ഞു.
നെടുമങ്ങാട് ജില്ലാ ആശുപത്രി, കൊട്ടാരക്കര ഐടി പാർക്ക്, വിഴിഞ്ഞം - കൊല്ലം- പുനലൂർ സാമ്പത്തിക- വ്യവസായിക വികസന ഇടനാഴിക്കുള്ള സ്ഥലം ഏറ്റെടുപ്പ് പദ്ധതി, തുടങ്ങിയ വിവിധ പദ്ധതികൾക്കാണ് ബോർഡ് അംഗീകാരം നൽകിയിരിക്കുന്നത്..
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് വികസന പദ്ധതികൾക്കുള്ള സ്ഥലം ഏറ്റെടുപ്പുൾപ്പടെ 335.28 കോടി രൂപയുടെ 11 പദ്ധതികൾക്കും, കോസ്റ്റൽ ഷിപ്പിംഗ് & ഇൻലാൻ്റ് നാവിഗേഷൻ വകുപ്പിന് 23.35 കോടി രൂപയുടെ 3 പദ്ധതികൾക്കും, ആരോഗ്യവകുപ്പിന് കീഴിൽ കിഫ്‌ബി ധനസഹായം കൊണ്ട് നിർമ്മാണം പൂർത്തിയാകാറായ ഒമ്പതാശുപത്രികൾക്കായി 30. 38 കോടി രൂപ, ജലവിഭവ വകുപ്പിന് 20.51കോടി രൂപ, തുടങ്ങിയവക്കും ധനാനുമതി നൽകി.