Share this Article
പാളത്തിൽ യുവതിയുടെ മൃതദേഹം; പിറ്റേന്ന് ട്രെയിനിന് മുന്നില്‍ ചാടി ഭർത്താവും മരിച്ചു
വെബ് ടീം
posted on 09-08-2023
1 min read
newly wed couple ends live by jumping before train in anantapur andhra pradesh

തിരുപ്പതി:ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ അനന്ത്പുരിലാണ് നടുക്കുന്ന സംഭവം. അനന്ത്പുര്‍ ചിന്നപൊലമാഡ സ്വദേശി മഞ്ജുനാഥ്(26) ഭാര്യ രമാദേവി(24) എന്നിവരാണ് മരിച്ചത്. റെയില്‍വേ ട്രാക്കിലാണ്  രമാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീധനപീഡനം കാരണമാണ് രമാദേവി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പോലീസിലും പരാതി നല്‍കി. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ മഞ്ജുനാഥും സമാനരീതിയില്‍ ആത്മഹത്യ ചെയ്തത്.

ഭാര്യയുടെ മരണത്തിന് പിന്നാലെ മഞ്ജുനാഥും ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിന്റെ കുടുംബവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആറുമാസം മുന്‍പാണ് ഇരുവരും വിവാഹിതരായത് . രണ്ടുപേരും പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും വിവാഹശേഷം സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചുവരികയാണെന്നാണ് തങ്ങള്‍ക്ക് ലഭിച്ചവിവരങ്ങളെന്നും പോലീസ് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories