Share this Article
ലഡുവില്‍ മൃഗക്കൊഴുപ്പ് ആരോപണം; പ്രത്യേക അന്വേഷണ സംഘത്തെ ആന്ധ്ര സര്‍ക്കാര്‍ നിയമിച്ചു
Tirupati Laddu

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദ ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ആന്ധ്ര സര്‍ക്കാര്‍ നിയമിച്ചു. ഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

ക്ഷേത്രത്തിനുണ്ടായ കളങ്കം മാറ്റാന്‍ ഇന്ന് ശാന്തി ഹോമം നടത്തും. അതേസമയം പ്രസാദത്തിന്റെ ഗുണനിലവാരം വിലയിരുത്താന്‍ സെന്‍സറി പാനല്‍ രൂപീകരിക്കുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ അറിയിച്ചു.

മണം, രുചി, ഘടന എന്നിവയെ അടിസ്ഥാനമാക്കി പാനല്‍ ഭക്ഷണ സാമ്പിളുകള്‍ പരിശോധിക്കുമെന്ന് ടിടിഡി എക്സിക്യൂട്ടീവ് ഓഫീസര്‍ ജെ.ശ്യാമള റാവു പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories