Share this Article
കാട്ടുപോത്തിന്റെ ആക്രമണം; സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം
വെബ് ടീം
posted on 19-05-2023
1 min read
Wild Buffalo attack, one killed

കോട്ടയം: എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു.കണമല പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം.  സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് സംഘർഷാവസ്ഥയിലെത്തുകയും ചെയ്തു.

അതേസമയം ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. ചാലക്കുടി മേലൂർ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. വെട്ടുകാവ് ഭാഗത്താണ്  കാട്ടുപോത്തിറങ്ങിയത്. പ്രദേശവാസികൾ ബഹളം വെച്ചതോടെ പോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി.  ആളുകളെ ആക്രമിക്കുകയോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. നാട്ടുകാർ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. 

അതേ സമയം കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഇന്ന് മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. കൊല്ലം അഞ്ചലിലാണ് ആക്രമണം ഉണ്ടായത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories