Share this Article
ദീപാവലി ആഘോഷത്തിനിടെ അമ്മാവൻ കത്തിച്ച പടക്കം ദേഹത്ത് വീണ് പൊട്ടി; നാലുവയസുകാരിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 13-11-2023
1 min read
firecracker falls on 4yr old girl child

ചെന്നൈ: ദീപാവലി ആഘോഷത്തിനിടെ പടക്കം ശരീരത്തില്‍ തെറിച്ചുവീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം.തമിഴ്‌നാട്ടിലെ റാണിപേട്ടില്‍ നിമിഷയാണ് മരിച്ചത്. കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം.

പെണ്‍കുട്ടിയുടെ കുടുംബം ദീപാവലി ആഘോഷത്തിനായി റാണിപേട്ടിലെ ജന്മനാട്ടില്‍ എത്തിയതായിരുന്നു.28കാരനായ രമേശും കുടുംബവും ദീപാവലി ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ നിമിഷയുടെ മേല്‍ പടക്കം വീഴുകയും പൊട്ടുകയുമായിരുന്നു. അമ്മാവനായ വിഘ്നേഷ് നവിഷ്കയെ കയ്യിലെടുത്തുകൊണ്ടാണ് പടക്കത്തിന് തീകൊളുത്തിയിരുന്നത്. ഇതിനിടെ ഒരു പടക്കം അബദ്ധത്തില്‍ കുഞ്ഞിന്‍റെ ദേഹത്തുവീണ് പൊട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ പെണ്‍കുട്ടിയുടെ നെഞ്ചിലും കൈകളിലും സാരമായി പൊള്ളലേറ്റു.

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories