Share this Article
ചങ്ങനാശേരിയില്‍ യുഡിഎഫിന് ഭരണനഷ്ടം; എല്‍ഡിഎഫിന്റെ അവിശ്വാസം പാസായി; അധ്യക്ഷ സന്ധ്യാ മനോജ് പുറത്ത്
വെബ് ടീം
posted on 27-07-2023
1 min read
UDF LOST CHANGANASERI MUNCIPALITY

തൃശൂർ: ചങ്ങനാശ്ശേരി നഗരസഭയിൽ   എൽഡിഎഫ്  അവിശ്വാസപ്രമേയം പാസായി.യുഡിഎഫിന് ഭരണം നഷ്ടമായി.നഗരസഭ അധ്യക്ഷ സന്ധ്യാ മനോജിനും യുഡിഎഫ് ഭരണസമിതിക്കും  എതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ  പിന്തുണച്ച് വോട്ട് ചെയ്തു.അവിശ്വാസ പ്രമേയത്തെ എതിര്‍ത്തിരുന്ന യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സിലില്‍ പങ്കെടുത്തില്ല. 3 ബി ജെ പി അംഗങ്ങൾ വിട്ടുനിന്നു.

യുഡിഎഫ് നല്കിയ  വിപ്പ് ലംഘിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17 ആം വാർഡ് മെമ്പറുമായ രാജു ചാക്കോ, 33 ആം വാർഡ് മെമ്പറും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവർ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തേ പിന്തുണച്ചതോടെ അവിശ്വസ പ്രമേയം പാസാവുകയായിരുന്നു.

37 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് നാലുസ്വതന്ത്രര്‍ ഉള്‍പ്പെടെ 18 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. എല്‍.ഡി.എഫിന് 16 അംഗങ്ങളും ബി.ജെ.പിക്ക് മൂന്നംഗങ്ങളുമാണ് ഉണ്ടായിരുന്നത്. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന സ്വതന്ത്ര അംഗം ബീനാ ജോബി യു.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ച് എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പിട്ടിരുന്നു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories