Share this Article
മകന്റെ ഫീസ് അടയ്ക്കാൻ മധ്യവയസ്ക ബസിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
വെബ് ടീം
posted on 18-07-2023
1 min read
women jumps infront of bus for compensation

മധ്യവയസ്ക ബസിനു മുന്നിൽ ചാടി ജീവനൊടുക്കി. തമിഴ് നാട്ടിലെ സേലത്ത് കളക്ടറുടെ ഓഫീസിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന പാപ്പാത്തി എന്ന സ്ത്രീയാണ് മരിച്ചത്. തൻ്റെ മരണത്തിലൂടെ ലഭിക്കുന്ന നഷ്ടപരിഹാര തുക കൊണ്ട് മകന്റെ കോളജ് ഫീസ് അടക്കാൻ വേണ്ടിയാണ് ഇവരിത് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

പാപ്പാത്തി ബസിന് മുന്നിലേക്ക് ചാടിയത് ജൂൺ 28 നാണ്. റോഡപകടത്തിൽ മരിച്ചാൽ സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് പറഞ്ഞ് ആരോ ഇവരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഈ തുക കിട്ടുമെന്ന് കരുതിയാണ് പാപ്പാത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേ ദിവസം തന്നെ, മറ്റൊരു ബസിന് മുന്നിലേക്ക് ചാടാനും ഇവർ ശ്രമം നടത്തിയിരുന്നതായി പൊലീസ് വൃത്തങ്ങളെ അധികരിച്ച്    ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അന്ന്  ബസിനുപകരം ഇരുചക്രവാഹനമാണ് യുവതിയെ ഇടിച്ചത്. പരിക്കൊന്നും ഏൽക്കാത്തതു കൊണ്ട്  മറ്റൊരു ബസിന് മുന്നിലേക്ക് ഇവർ ചാടുകയുമായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് പാപ്പാത്തി മരിച്ചത്. മകന്റെ കോളജ് ഫീസ് അടക്കാൻ കഴിയാതെ വന്നതോടെ പാപ്പാത്തി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. ഭർത്താവുമായി വേർപിരിഞ്ഞ പാപ്പാത്തി  കഴിഞ്ഞ 15 വർഷമായി ഒറ്റയ്ക്കാണ് മക്കളെ വളർത്തുന്നത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories