സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തില്‍. മൂന്നുവര്‍ഷത്തിനുശേഷം ആദ്യമായാണ് കോവിഡ് കേസുകള്‍ പൂജ്യത്തിലെത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിച്ചില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. സംസ്ഥാനത്തു നിലവില്‍ 1033 കോവിഡ് ബാധിതരുണ്ട്. മേയ് 7നായിരുന്നു ഇതിനു മുന്‍പ് കോവിഡ് കണക്കുകള്‍ പൂജ്യത്തിലെത്തിയത്.