Share this Article
Flipkart ads
30തിന്റെ നിറവില്‍ ഏഷ്യാനെറ്റ് ന്യൂസ് മുന്നോട്ട്; കുതിപ്പ് തുടർന്ന് റിപ്പോർട്ടർ; റേറ്റിംഗിൽ കുറഞ്ഞ് 24ന്യൂസ്
വെബ് ടീം
posted on 04-10-2024
1 min read
BARC RATING 39

തിരുവനന്തപുരം: 30തിന്റെ നിറവിലുള്ള ഏഷ്യാനെറ്റ് ന്യൂസിന് ഈ ആഴ്ച ബാർക് റേറ്റിങ് അനുസരിച്ച്  പ്രേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. 24 ന്യൂസിന് മാത്രമാണ് 39-ാം ആഴ്ചയിലെ റേറ്റിംഗ് പ്രകാരം പ്രേക്ഷകരുടെ കുറവുള്ളത്. കൈരളി ന്യൂസിനും ഇടിവുണ്ട്.കൈരളി ടിവിയെ മറികടന്ന് ജനം ടിവി ആറാമത് എത്തി. ഇത് മാത്രമാണ് ചാനല്‍ റേറ്റിംഗിലെ ഏക മാറ്റം. പോയിന്റില്‍ മാറ്റമുള്ളപ്പോഴും ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും മുന്നില്‍ തന്നെ തുടരുകയാണ്. കേരളവിഷൻ സെറ്റ് ടോപ് ബോക്സ് ഓൺ ആക്കുമ്പോൾ ആദ്യം എത്തുന്നത് റിപ്പോർട്ടറിന് വലിയ കുതിപ്പിന് സഹായമാകുന്നുണ്ട്.

കഴിഞ്ഞ ആഴ്ച(ആഴ്ച 38) ഏഷ്യാനെറ്റ് ന്യൂസിന് 90.4 പോയിന്റായിരുന്നു. അത് പുതിയ ആഴ്ചയില്‍ 95ആയി. കഴിഞ്ഞ ആഴ്ചത്തെ റിപ്പോർട്ടറിന് പോയിന്റ് 76.65 ആയിരുന്നുവെങ്കില്‍ അതുയര്‍ന്ന് 90 ആയി. 24 ന്യൂസിന് 76.65 പോയിന്റില്‍ നിന്നും 76ലേക്ക് പോകേണ്ടിയും വന്നു. അതായത് ആദ്യ മൂന്നിലുള്ള ചാനലുകളില്‍ 24 ന്യൂസിന് പ്രേക്ഷക നഷ്ടവും ഉണ്ടാകുന്നു. റിപ്പോര്‍ട്ടറുമായുള്ള അന്തരം 14 പോയിന്റായി മാറുകയും ചെയ്യുന്നു. രണ്ടാഴ്ച ഒന്നാം സ്ഥാനത്തുണ്ടായിരുന്ന 24 ന്യൂസിന് ഇത് കടുത്ത തിരിച്ചടിയാണ്. 24 ന്യൂസിലെ പ്രേക്ഷകരെ റിപ്പോര്‍ട്ടര്‍ ടിവി സ്വാധീനിക്കുന്നതിന് തെളിവായി ഇതിനെ വിലയിരുത്തുന്നു. ഓണക്കാലത്ത് ന്യൂസ് ചാനലുകളുടെ റേറ്റിംഗില്‍ ഇടിവുണ്ടായി. ഇത് മാറുമ്പോഴാണ് നഷ്ടം 24 ന്യൂസിന് മാത്രമായി പ്രതിഫലിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് - 95, റിപ്പോര്‍ട്ടര്‍ ടിവി - 90, ട്വന്റി ഫോര്‍ - 76, മനോരമ ന്യൂസ് - 43, മാതൃഭൂമി ന്യൂസ് - 37, ജനം ടിവി - 19, കെരളി ന്യൂസ് - 18, ന്യൂസ് 18 കേരള - 15, മീഡിയാ വണ്‍ -10 എന്നിങ്ങനെയാണ് 39-ാം ആഴ്ചയിലെ റേറ്റിംഗുകള്‍. മനോരമയ്ക്കും മാതൃഭൂമിയ്ക്കും ജനത്തിനും കാഴ്ചക്കാര്‍ കൂടിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories