സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നലെ മാത്രം ആറ് പേരാണ് പനി ബാധിച്ച് മരിച്ചത്. ഒരാള്‍ എലപ്പനി ബാധിച്ചും നാല് പേര്‍ ഡെങ്കിപ്പനി ബാധിച്ചും ഒരാള്‍ എച്ച്1എന്‍1 ബാധിച്ചുമാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി എംസി മേഴ്സിയാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിരിക്കെയായിരുന്നു മരണം.
സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 11,418 പേരാണ്. ഇതില്‍ 127 പേര്‍ക്ക് ഡെങ്കിപ്പനിയും 11 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 298 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളോടെയും 15 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെയും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ മലപ്പുറത്താണ്. 2164 പേരാണ് ഇന്നലെ മാത്രം പനി ബാധിച്ച് മലപ്പുറത്ത് ചികിത്സ തേടിയത്.