ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിൽ 52പേര്‍ വെന്തുമരിച്ചു. 43പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതേ സമയം മരണസംഖ്യ 63 കടന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്ജോ.ഹന്നാസ്ബര്‍ഗിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍ വ്യാഴാഴ്ച അര്‍ധരാത്രി 1.30ഓടെയാണ് തീപിടിത്തമുണ്ടായത്.
അഞ്ചുനില കെട്ടിടത്തിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് ഇത് വ്യാപിക്കുകയായിരുന്നു.
തീ നിയന്ത്രണവിധേയമായെന്ന് ജോഹന്നാസ്ബര്‍ഗിലെ അഗ്നിരക്ഷാ സേന അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും കുടുങ്ങി കിടക്കുന്നവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.