കണ്ണൂർ: മഹാജന മുന്നേറ്റ സദസ്സായി നവകേരള സദസ്സ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജനങ്ങളിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. പരാതികൾ നൽകാൻ സൗകര്യപ്രദമായ അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകൾ പ്രവർത്തിക്കും.ജനങ്ങളുടെ നിവേദനങ്ങളിൽ പരിഹാരം ഉടനെന്നും മുഖ്യമന്ത്രി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു . ഭവനരഹിതരില്ലാത്ത കേരളത്തിനായി മുന്നോട്ടുപോകുകയാണ് സർക്കാർ. ലൈഫ് പദ്ധതിയെ തകർക്കരുത്, ഇതിനു പിന്തുണ നൽകുക എന്നത് മനുഷ്യത്വപരമായ കാര്യമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയിലൂടെ 15518 വീടുകളുടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. ലൈഫ് മിഷന്റെ പൂർത്തീകരണത്തിൽ നിന്ന് പിന്നോട്ട് പോകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ തകർന്നു എന്ന് പറഞ്ഞവർക്കെതിരെയുള്ള മറുപടിയാണ് ഇരട്ടിയാക്കിയ വീടുകളുടെ നിർമാണം.
നവകേരള സദസ് ജനകീയ മുന്നേറ്റ സദസായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ വിശ്വാസവും പൗരബോധവും മുറുകെ പിടിക്കുന്ന പൊതുസമൂഹമാണ് കേരളത്തിന്റെ കരുത്തെന്ന് പലരും ചൂണ്ടികാണിക്കാറുണ്ട്. അത് പൂർണമായും ശെരിയാണ് എന്ന് ബോധ്യപെടുത്തുന്നതാണ് നവകേരളസദസിന്റെ ജനസാന്നിധ്യം എന്നും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. വടക്കേ അറ്റത്തെ ജില്ലയിലെ യാത്ര പൂർത്തിയാകുമ്പോൾ മഹാമുന്നേറ്റ സദസായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിൻറെ പുരോഗതിക്കായി കൂടുതൽ നിവേദനം സൗകര്യ പ്രദമായി സമർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും എന്നും മുഖ്യമന്ത്രി പറഞ്ഞു .
നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ ആണ്. ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നടക്കുന്നത്.രാവിലെപയ്യന്നൂർ ഹോട്ടൽ ജുജു ഇന്റർനാഷണലിൽ പ്രഭാതയോഗം നടന്നു.
ആദ്യം പയ്യന്നൂരിലെ പൊലീസ് മൈതാനത്ത് നടക്കും.3 മണിക്ക് കല്യാശേരിയിൽ മാടായിപ്പറമ്പ് പാളയം മൈതാനത്ത് ആണ് നവകേരള സദസ് വേദി. 4.30 നു തളിപ്പറമ്പിലെ ഉണ്ടപറമ്പ് മൈതാനത്തും 6 മണിക്ക് ശ്രീകണ്ഠാപുരം ബസ്സ്റ്റാൻഡിന് സമീപത്തെ വേദിയിലുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുക. പതിനായിരങ്ങൾ ഒഴുക്കിയെത്തുന്ന ജനകീയ മുന്നേറ്റമായി ജില്ലയിലെ നവകേരള സദസ്സുകൾ മാറും
അതേസമയം കഴിഞ്ഞ ദിവസം നവകേരള സദസ് കാസർകോട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കുമ്പോൾ ഒൻപതിനായിരം പരാതികളാണ് സർക്കാറിന് ലഭിച്ചത്. ഉദുമയിൽ നാലായിരത്തോളം പരാതികളാണ് ലഭിച്ചത്. കാസർകോട് മണ്ഡലത്തിൽ 3451 പരാതികളും മഞ്ചേശ്വരത്തെ ഉദ്ഘാടന വേദിയിൽ 1,908 പരാതികളും ലഭിച്ചു. ജില്ലക്ക് പുറത്തു നിന്നടക്കം പരാതികൾ എത്തിയിട്ടുണ്ട്.
അതേ സമയം യുഡിഎഫിന്റെ നേതാക്കളും അണികളും നവകേരള സദസ്സിനു എത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു