Share this Article
മലയാളി സൈനികന്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു
വെബ് ടീം
posted on 13-10-2023
1 min read
MALAYALI SOLDIER DIES AFTER BITTEN BY SNAKE

ആലപ്പുഴ: രാജസ്ഥാനില്‍ ജോലിക്കിടെ മലയാളി സൈനികന്‍ പാമ്പുകടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്‍റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ജയ്സാല്മറില്‍ പെട്രോളിംഗിനിടെ പുലര്‍ച്ചെ മൂന്നിനാണ് പാമ്പുകടിയേറ്റത്. ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം വെള്ളിയാഴ്ച  വൈകിട്ട് ആറോടെയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചത്. അളകയാണ് വിഷ്ണുവിന്റെ ഭാര്യ, മകൻ ധ്രുവിക്. ജവാൻ വിഷ്ണു കാർത്തികേയന്‍റെ ഭൗതിക ശരീരം നെടുമ്പാശ്ശേരി എയർപോർട്ടിൽ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി പ്രസാദ് ഏറ്റുവാങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories