തിരുവനന്തപുരം:മുനമ്പം വഖഫ് ഭൂമി തർക്കം പരിഹരിക്കുന്നതിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനം. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ തീരുമാനമായത്. മുനമ്പത്തെ താമസക്കാരില്‍ ആരെയും കുടിയിറക്കാതെ പരിഹാരമൊരുക്കും. ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കം കമ്മിഷന്‍ പരിശോധിക്കും.
എല്ലാ വശവും വിശദമായി പരിശോധിച്ചെന്ന് പറഞ്ഞ സർക്കാർ സംഭവത്തിൻ്റെ ചരിത്ര പശ്ചാത്തലം, നിയമവശങ്ങൾ ഹൈക്കോടതിയിലെ കേസുകൾ എന്നിവയും ചർച്ച ചെയ്തു.
ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതിനായി ഹൈക്കോടതിയിൽ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. അതേസമയം, സര്‍ക്കാര്‍ തീരുമാനം തൃപ്തികരമല്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും മുനമ്പം സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ മുനമ്പത്ത് സമരക്കാര്‍ പ്രതിഷേധിച്ചു.