കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ ഇ.ഡിക്ക് തിരിച്ചടി. ഇ.ഡി പിടിച്ചെടുത്ത കരുവന്നൂര്‍ ബാങ്ക് രേഖകള്‍ ക്രൈംബ്രാഞ്ചിന് ക്രൈമാറണമെന്ന് ഹൈക്കോടതി ക്രൈംബ്രാഞ്ച് ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.
കേസുമായി ബന്ധപ്പെട്ട 90 രേഖകള്‍ കൈമാറണമെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. ഇതിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ക്രൈംബ്രാഞ്ചിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനാണ് രേഖകള്‍ ഇ.ഡി കൈമാറേണ്ടത്.
ഇവ ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കണം. ഫോറന്‍സിക് വിഭാഗവും സ്റ്റേറ്റ് ഫിംഗര്‍ പ്രിന്റ് ബ്യൂറോയും 2 മാസത്തിനുള്ളില്‍ പരിശോധകള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറണമെന്നുംകോടതി നിര്‍ദേശിച്ചു.
കരുവന്നൂര്‍ തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സമാന്തരമായി കേസ് എടുത്ത ഇഡി രേഖകള്‍ പിടിച്ചെടുത്തത് .രേഖകള്‍ കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചിരുന്നു.
നേരത്തെ രേഖകള്‍ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് വിചാരണക്കോടതിയായ പിഎംഎല്‍എ കോടചതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഹൈതക്കോടതിയെ സമീപിച്ചത്.