Share this Article
ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം
Air Pollution

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി ഉയരുന്നു. മലിനീകരണ തോത് 300 കടന്നു. അക്ഷര്‍ധാം, ആനന്ദ് വാഹാര്‍ മേഖലകളിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആളുകളില്‍ ശ്വാസ തടസം, തൊണ്ട വേദന, കണ്ണുകളില്‍ അസ്വസ്ഥത തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടു വരുന്നു. സമീപ പ്രദേശങ്ങളിലെ കാടുകള്‍ കത്തിക്കുന്നതും വാഹന മലിനീകരണം പ്രശ്‌നങ്ങളും കൂടുതല്‍ രൂക്ഷമാക്കുന്നു.

ദീപാവലിക്ക് ശേഷം വായു മലിനീകരണം കൂടുതല്‍ വഷളാകാനും സാധ്യത. അതേസമയം ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പൊതുഗതാഗതം ഉപയോഗിക്കാനും ഖര ജൈവ വസ്തുക്കള്‍ കത്തിക്കുന്നത് ഒഴിവാക്കാനും നിര്‍ദേശം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories