Share this Article
Flipkart ads
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം
വെബ് ടീം
posted on 28-06-2023
1 min read
Heavy Rain in Kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. എന്നാല്‍ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴമുന്നറിയിപ്പുകള്‍ ഇല്ല. വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത രണ്ടുദിവസം വടക്ക്-പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങാനാണ് സാധ്യത.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരളാതീരം വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 45 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റും 2.7 മീറ്റര്‍ വരെ ഉയരമുള്ള തിലമാലയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories