കോതമംഗലം ഉരുളന്‍തണ്ണിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കോടിയാട്ട് എല്‍ദോസാണ് മരിച്ചത്. ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. വനാതിർത്തിയിൽ വേലി സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ നാളുകളായുള്ള ആവശ്യമാണ്.