ഏകവ്യക്തി നിയമത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടുമാറ്റം സി പി ഐ എമ്മിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍മാസ്റ്റര്‍. മോദിസര്‍ക്കാരിന്റെ ഉത്തരവിനായി കാത്തുനിന്നവരാണ് കോണ്‍ഗ്രസുകാര്‍. ഒടുവില്‍ അവര്‍ക്ക് നിലപാട് മാറ്റേണ്ടിവന്നു.
ഏകവ്യക്തിനിയമത്തില്‍ ബിജെപിയുടെ ഗൂഢാലോചന മുസ്ലിം ലീഗ് മനസ്സിലാക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേരളവിഷന്‍ ന്യൂസിന്റെ അഭിമുഖപരിപാടിയായ ട്രൂകോളറില്‍ സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദന്‍മാസ്റ്റര്‍.