കെ.എസ്.ഇ.ബി ഉന്നതതല യോഗം ഇന്ന് ചേരും. വൈദ്യുതി ഉപഭോഗം ഓരോ ദിവസവും സർവ്വകാല റെക്കോർഡ് പിന്നിടുന്ന സാഹചര്യത്തിൽ ലോഡ് ഷെഡിങ് വേണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. അണക്കെട്ടുകളിൽ രണ്ടാഴ്ചത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് ബാക്കിയുള്ളതെന്നും നിയന്ത്രണം കൊണ്ടുവന്നില്ലെങ്കിൽ കൈവിട്ടുപോകുമെന്നും കെ.എസ്.ഇ.ബി പറയുന്നു.
ലോഡ് ഷെഡിങ് വേണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യത്തിൽ വൈദ്യുതി വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് കെ.എസ്.ഇ.ബി ഇന്ന് യോഗം ചേരുന്നത്..