മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എയ്ഡഡ്, വിഎച്ച്എസ്ഇ സീറ്റുകളുടെ എണ്ണം എടുത്തു പറഞ്ഞാണ് സഭയില്‍ മന്ത്രി വിശദീകരണം നല്‍കിയത്. കഴിഞ്ഞ വര്‍ഷം 70976 സീറ്റില്‍ ആകെ 4952 സീറ്റ് ഒഴിഞ്ഞു കിടന്നു.
ഈ വര്‍ഷം 80670 സീറ്റ് പ്ലസ് വണ്‍ ഉള്‍പ്പടെ മലപ്പുറം ജില്ലയില്‍ ഉണ്ട്. മലപ്പുറം ജില്ലയില്‍ സയന്‍സില്‍ 4432 സീറ്റില്‍ പഠിക്കാന്‍ കുട്ടികള്‍ ഇല്ലാതെ കിടക്കുന്നു. സര്‍ക്കാര്‍ ഏത് വിട്ടുവീഴ്ചക്കും തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.