തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസില്‍ എംഎല്‍എ ആന്റണി രാജുവിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. ഹൈക്കോടതി റദ്ദാക്കിയ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് വിചാരണ ആരംഭിക്കുന്നത്.
നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. ഓസ്ട്രേലിയൻ പൌരൻ പ്രതിയായ മയക്കുമരുന്നു കേസിൽ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിചെറുതാക്കി തിരികെ വെച്ചുവെന്നാണ് കേസ്. തിരുവനന്തപുരം ജുഡീഷ്യല്‍ രണ്ടാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ ക്ലര്‍ക്ക് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്.
2006ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 18 വര്‍ഷം വിചാരണ നടപടി ആരംഭിക്കുകയോ പ്രതികള്‍ കോടതിയില്‍ ഹാജരാകുകയോ ചെയ്തിരുന്നില്ല. വിചാരണ റദ്ദാക്കാനുള്ള ഉത്തരവ് ആന്റണി രാജു ഹൈക്കോടതിയില്‍ നിന്ന് തേടിയിരുന്നെങ്കിലും സു്പ്രീംകോടതി റദ്ദാക്കുകയായിരുന്നു.