തിരുവനന്തപുരം: കേരളീയം പരിപാടി പൂര്‍ണവിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയം പരിപാടിയെ നാട് നെഞ്ചിലേറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളീയത്തോടുള്ള എതിര്‍പ്പ് അതിലെ പരിപാടികളോടുള്ള എതിര്‍പ്പാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ് എതിര്‍പ്പിനു പിന്നില്‍. ചുരുങ്ങിയ സമയം കൊണ്ട് ഇതെങ്ങനെ സംഘടിപ്പിച്ചെന്ന് ഗവേഷണം നടത്തിയവരുണ്ട്. ദേശീയ, രാജ്യാന്തര ശ്രദ്ധ നേടുന്ന പരിപാടിയായി കേരളീയം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളീയത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായെങ്കില്‍ അതിനെതിരെ വന്നത് നെഗറ്റീവായ വശങ്ങളല്ല. നമ്മുടെ നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ട് കൂടാ എന്ന ചിന്തയാണ്. നമ്മുടെ നാട് നാം ഉദ്ദേശിച്ച രീതിയില്‍ തന്നെ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാന്‍ ഈ പരിപാടിയിലൂടെ നമുക്ക് ആയി. അതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോരാടുന്ന പലസ്തീൻ ജനതയ്ക്ക് മുഖ്യമന്ത്രി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.ഗാസയിൽ നടക്കുന്നത് ഒരു ജനതയെ വംശനാശത്തിലേക്ക് തള്ളിവിടുന്ന നടപടി.അമേരിക്കയുടെ പങ്കാളിതത്തോടെ ഇസ്രയേൽ ചില നടപടികൾ എടുക്കുന്നു.നമുക്ക് ആർക്കും ഈ കാര്യത്തിൽ നിക്ഷ്പക്ഷത പ്രകടിപ്പിക്കാൻ കഴിയില്ല.ഈ വേദിയിൽ പാലസ്തീനിയൻ ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാമെന്നു മുഖ്യമന്ത്രി.
കേരളീയത്തിന്റെ സമാപന ചടങ്ങിൽ മുതിർന്ന ബിജെപി നേതാവ് ഓ രാജഗോപാൽ പങ്കെടുത്തു.കേരളീയം നല്ല പരിപാടിയെന്ന് ഒ രാജഗോപാൽ പറഞ്ഞു. നല്ലത് ആര് ചെയ്താലും സ്വാഗതം ചെയ്യും. പ്രസംഗത്തിനിടെ മുഖ്യമന്ത്രി ഒ രാജഗോപാലിനെ വേദിയിലേക്ക് സ്വാഗതം ചെയ്തു.